തൃശൂർ: ( www.truevisionnews.com) തൃശൂർ കാട്ടൂരിൽ നഗ്നദൃശ്യങ്ങൾ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ വിരുതൻ അറസ്റ്റിൽ.
യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായും പൊലീസ് പറയുന്നു.
.gif)

പ്രവാസി മലയാളിയുടെ ഭാര്യയുമായി സൗഹൃദം സ്ഥാപിച്ചായിരുന്നു തുടക്കം. വാട്സ്ആപ്പിലൂടെ ചിത്രങ്ങളും വിഡിയോകളും കൈക്കലാക്കിയ ശേഷം ഭീഷണി തുടർന്നു.
ഒരു ലക്ഷം രൂപ കൈക്കലാക്കി. വീണ്ടും ഭീഷണി തുടർന്നു. അങ്ങനെയാണ്, യുവതി കാട്ടൂർ പൊലീസിന് പരാതി നൽകിയത്.
കാട്ടൂർ സ്വദേശി സുധീറിനെ അറസ്റ്റ് ചെയ്തു. പൊലീസ് അന്വേഷിച്ചതോടെ നാട്ടിൽ നിന്ന് മുങ്ങിയെ സുധീറിനെ മണ്ണുത്തിയിൽ നിന്നാണ് പിടികൂടിയത്.
വാടകയ്ക്കു വീടെടുത്ത് താമസിക്കുകയായിരുന്നു. ടാക്സി ഡ്രൈവറാണ് അറസ്റ്റിലായ സുധീർ.
ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം പിന്നെ വിവാഹം കഴിച്ചിട്ടില്ല. കാട്ടൂർ ഇൻസ്പെക്ടർ ഇ.ആർ.ബൈജുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
സുധീറിൻ്റെ ഫോൺ സൈബർ ഫൊറൻസിക് പരിശോധനയ്ക്കായി കൈമാറി.
#youngwoman #threatened #extortedmoney #showing #nude #scenes #youth #arrested
